കോട്ടയം : നല്ല സമയം നോക്കി പറ്റിക്കൂടി എന്തെങ്കിലും നേടുന്ന സംസ്‌കാരം എന്‍എസ്എസിനില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവനയാടുള്ള മറുപടിയായിട്ടായിരുന്നു സുകുമാരന്‍ നായരുടെ വാക്കുകള്‍.
എന്‍എസ്എസിനെ ചെറുതാക്കി കാണിക്കാന്‍ കോടിയേരി ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്‍എസ്എസില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തുക്കുന്നവരും അംഗമാണ്, എന്‍എസ്എസിലെ ഭൂരിപക്ഷം പേരും ഇടതുപക്ഷമാണെന്ന അഭിപ്രായം യുക്തിഭദ്രമല്ല-അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കില്ലെന്ന് മുന്‍പ് പറഞ്ഞവരുടെ അവസ്ഥ ഓര്‍ക്കുന്നത് നല്ലതാണ്. എന്‍എസ്എസിന് സര്‍ക്കാരിനോട് വിപ്രതിപത്തി ഉണ്ട്, ഇത് വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമാണ്. എന്നാല്‍ സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്‌കാരം എന്‍എസ്എസിനില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
Post Your Comments