കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള ജില്ലാ നെഹ്‌റു യുവകേന്ദ്രങ്ങളിൽ നാഷനൽ യൂത്ത് വളന്റിയർമാരായി നിയമിക്കപ്പെടുന്നതിന് സേവനതൽപരരായ യുവതീയുവാക്കളിൽനിന്ന് അപേക്ഷക്ഷണിച്ചു. നെഹ്‌റു യുവകേന്ദ്ര നടപ്പാക്കുന്ന യുവജനക്ഷേമപരിപാടികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും യൂത്ത് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുമണ് വളണ്ടിയർമാരുടെ ചുമതല. കണ്ണൂർ ജില്ലയിൽ 11 ബ്ലോക്കുകളിലായി 24 ഒഴിവുണ്ട്. പരിശീലനത്തിന് ശേഷം ബ്ലോക്ക്തലത്തിൽ നിയോഗിക്കപ്പെടുന്ന വളണ്ടിയർമാർക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും.
എസ്.എസ്.എൽ.സി വിജയമാണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ, നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്ക്ലബ്ബുകളിലെ അംഗങ്ങൾ തുടങ്ങിയവർക്ക് മുൻഗണന. 2018 ഏപ്രിൽ ഒന്നിന് 18നും 29 നും ഇടയിൽ പ്രായമുള്ളവരും അതത ജില്ലകളിൽ സ്ഥിരതാമസക്കാരുമായിരിക്കണം. റഗുലർ കോഴ്‌സിന് പഠിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. താൽപര്യമുള്ള ജില്ലയിലെ അപേക്ഷകർ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർക്ക് മാർച്ച് മൂന്നിനകംനിശ്ചിതഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായിസമർപ്പിക്കുന്നതിനും www.nyks.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2700881.
Post Your Comments