വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡിൽ തൊഴിലവസരം. ഒരുവർഷത്തെ അപ്രന്റൈസ്ഷിപ്പ് ട്രെയിനിങിന് അപേക്ഷിക്കാം. എൻജീയറിങ് ബിരുദം/ ഡിപ്ലോമ എന്നിവയാണ് യോഗ്യത. 2017-ന് ശേഷം യോഗ്യത നേടിയവരാകണം അപേക്ഷ സമർപ്പിക്കേണ്ടത്.
Also read : കോവിഡ് പ്രതിസന്ധിയെന്ന് വിദ്യാർത്ഥികൾ; പരീക്ഷകള്‍ക്ക് മാറ്റില്ലമില്ലെന്ന് യുപിഎസി
മെക്കാനിക്കൽ എൻജിനീയറിങ് (08, 07), ഇലക്ട്രിക്കൽ എൻജിനീയറിങ്/ ഇ.ഇ.ഇ (05, 06), സിവിൽ എൻജിനീയറിങ് (03, 04), സി.എസ്.ഇ/ ഐ.ടി (04, 02), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( 01, 0) എന്നിങ്ങനെ ആകെ 40 ഒഴിവുകളാണുള്ളത്. നാഷണൽ അപ്രന്റൈസ്ഷിപ്പ് ട്രെയിനിങ് സ്കീം (എൻ.എ.ടി.എസ്) പോർട്ടലിന്റെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 1-നകം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ശേഷം ഇതേ പോർട്ടലിൽ ബയോഡേറ്റ അപ്ലോഡ് ചെയ്തശേഷം അപേക്ഷ സമർപ്പിക്കാം.
അപേക്ഷക്കും വിവരങ്ങൾക്കും സന്ദർശിക്കുക : http://www.mhrdnats.gov.in/
എൻറോൾമെന്റ് സംബന്ധിച്ച സംശയങ്ങൾക്ക് ബന്ധപ്പെടാനുള്ള ഇ-മെയിൽ വിലാസം studentquery@boat-srp.com, applacement@boat-srp.com, generalqueryap@boat-srp.com.
Post Your Comments