Jobs & VacanciesLatest NewsNews

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ നിരവധി ഒഴിവുകൾ : അപേക്ഷ ക്ഷണിച്ചു

അവസാന തീയതി: ഒക്ടോബർ 10

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ തൊഴിലവസരം. പി. & എ. ഡിപ്പാർട്ട്മെന്റിലെ വർക്ക്മെൻ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ് വിജയം ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.-നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. മൂന്നുവർഷത്തെ കരാർ നിയമനമായിരിക്കും. ആകെ 577ഒഴിവുകളുണ്ട്.

രണ്ടുഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷ നടത്തും. 35 മിനിറ്റുള്ള പരീക്ഷയിൽ 30 ചോദ്യങ്ങളുണ്ടാകും. 10 ജനറലും, 20 ട്രേഡുമായി ബന്ധപ്പെട്ടതുമായിരിക്കും ചോദ്യങ്ങൾ. രണ്ടാം ഘട്ടം പ്രാക്ടിക്കൽ ടെസ്റ്റായിരിക്കും. തിരഞ്ഞെടുപ്പിൽ 20 ശതമാനം യോഗ്യതാ മാർക്കും 30 ശതമാനം ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റും 50 ശതമാനം പ്രാക്ടിക്കൽ ടെസ്റ്റുമാണ് പരിഗണിക്കുക.

അതേസമയം കൊച്ചിൻ ഷിപ്പ്‌യാഡിന്റെ സബ്സിഡിയറി സ്ഥാപനമായ ടെബ്മാ ഷിപ്പ്‌യാഡിലേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഒഴിവിലും അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പരസ്യവിജ്ഞാപന നമ്പർ: No. P&A/2(230)/16-Vol VII.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://cochinshipyard.com/

അവസാന തീയതി: ഒക്ടോബർ 10

shortlink

Related Articles

Post Your Comments

Related Articles


Back to top button