കോഴിക്കോട്: ധീരസെെനികന്‍ വസന്തകുമാറിന് നാട് യാത്ര മൊഴി ചൊല്ലുന്ന വേളയില്‍ കേന്ദ്രമന്ത്രി അല്‍ ഫോന്‍സ് കണ്ണന്താനം സെല്‍ഫി പകര്‍ത്തി അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തെന്ന രീതിയില്‍ വിവാദം കത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് മറുപടിയുമായി രംഗത്ത് വന്നത്. ഇതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപി നേതാക്കള്‍ എന്തുചെയ്താലും കുറ്റം കണ്ടെത്തുന്നവരാണ് വിവാദത്തിന് പിന്നിലെന്നും എംടി രമേശ്.
അത് അദ്ദേഹം പകര്‍ത്തിയ ചിത്രമല്ലെന്നും മറ്റാരോ എടുത്ത ചിത്രമായിരുന്നു ഫേസ് ബുക്കില്‍ ഷയര്‍ ചെയ്തത് എന്നാണ് എംടി രമേശ് വ്യക്തമാക്കിയത്. ഇതിന് അദ്ദേഹം വിശദീകരണവും നല്‍കി. റീത്ത് വെക്കുന്ന സമയത്താണ് മന്ത്രിയുടെ ഫോട്ടോ യഥാര്‍ത്ഥത്തില്‍ പകര്‍ത്തപ്പെടേണ്ടേത്.എന്നാല്‍ അദ്ദേഹം റീത്ത് സമര്‍പ്പിച്ച് തിരികെ വരുമ്പോഴാണ് ഫോട്ടോ പതിഞ്ഞിരിക്കുന്നത്. ആയതിനാല്‍ ഇത് മറ്റൊരാള്‍ എടുത്തതാണെന്ന് എംടി രമേശ് വ്യക്തമാക്കി.
ഇതേ സമയം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും വിഷയം വിവാദമായതിനെ തുടര്‍ന്ന് പ്രതികരിച്ചിരുന്നു. തനിക്ക് സെല്‍ഫി എടുക്കുന്ന ശീലമില്ലെന്നും താന്‍ എടുത്ത ഫോട്ടോ അല്ല അതെന്നും അദ്ദേഹം പറഞ്ഞു. ആരോ താന്‍ ഷെയര്‍ ചെയ്യപ്പെട്ട ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന ഓഫീസിലേക്ക് അയച്ചു കൊടുക്കപ്പെട്ടാണ്.
ആ ചിത്രം സെല്‍ഫിയല്ലെന്നു വിശദമായി നോക്കിയാല്‍ മനസിലാകും. താന്‍ സെല്‍ഫി എടുക്കാറില്ല. ഇതുവരെ സെല്‍ഫി എടുത്തിട്ടില്ലന്നും കണ്ണന്താനം പറഞ്ഞു.
Post Your Comments