Latest NewsNewsIndia

കടൽക്കരയിലെ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

മുംബൈ: കടൽക്കരയിലെ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോർട്ടിൽ ജൂലൈ 9ന് നടന്ന സംഭവത്തിൽ ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാർ ആണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജ്യോതിയും ഭര്‍ത്താവ് മുകേഷും പാറക്കെട്ടിലിരുന്ന് ചിത്രമെടുക്കുന്നതിനിടെ, ഇവരുടെ മേല്‍ ശക്തമായ തിരയടിച്ച് നിലതെറ്റി വീഴുകയായിരുന്നു. മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. സംഭവസമയം ഇവരുടെ മൂന്നു മക്കളും കരയില്‍ നിന്ന് അലറിവിളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

വര്‍ക്കല അയിരൂരില്‍ ഭർത്താവിന്റെ ബന്ധുക്കൾ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ
വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. നീണ്ട 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button