KozhikodeKeralaNattuvarthaLatest NewsNews

‘വീണയുടെ വിഷയത്തിൽ റിയാസ് പ്രതികരിക്കണമെന്ന് വാശിപിടിക്കരുത്’: പരിഹാസവുമായി എംടി രമേശ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ ഒരു സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ, പ്രതികരിച്ച് ബിജെപി നേതാവ് എംടി രമേശ്. വിഷയത്തിൽ വീണയുടെ ഭർത്താവും മന്ത്രിയുമായ ഭർത്താവ് മുഹമ്മദ് റിയാസ് പ്രതികരിക്കണമെന്ന് വാശി പിടിക്കരുതെന്നും അങ്ങനെയൊരു ആനുകൂല്യം അദ്ദേഹത്തിനു നൽകണമെന്നും എംടി രമേശ് പരിഹസിച്ചു.

‘മാസപ്പടി മേടിച്ചിരിക്കുന്നത് ഭാര്യയാണല്ലോ. പിന്നെ എങ്ങനെ പ്രതികരിക്കും? അത് സ്വാഭാവികല്ലേ? ആ ആനുകൂല്യം നിങ്ങൾ അദ്ദേഹത്തിനു കൊടുക്കണം. ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിക്കണമെന്ന് നിങ്ങൾ വാശി പിടിക്കരുത്.’ എംടി രമേശ് പറഞ്ഞു. സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയത് മകളാണെങ്കിലും, അത് മുഖ്യമന്ത്രിക്കു വേണ്ടിയാണെന്നും രമേശ് ആരോപണം ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button