NattuvarthaLatest NewsNewsIndia

സെൽഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഈറോഡ് സ്വദേശികളായ പാണ്ഡിയൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്

ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. ഈറോഡ് സ്വദേശികളായ പാണ്ഡിയൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്.

Read Also : സഹകരണ സംഘങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബൈലോ അംഗീകരിക്കാത്തത് കളളപ്പണ ഇടപാടിന് വേണ്ടി: കെ.സുരേന്ദ്രന്‍

തമിഴ്നാട് തിരുപ്പൂരിലാണ് അപകടം സംഭവിച്ചത്. തിരുനെൽവേലി -ബിലാസ്പൂർ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. പാളത്തിന് സമീപം നിന്ന് സെൽഫി എടുക്കുന്നതിനിടെ അതിവേഗതയിലെത്തിയ ട്രെയിൻ ഇരുവരെയും തട്ടുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : മദ്യപിച്ച് റോഡിൽ കിടന്ന യുവാവിന്റെ മുകളിലൂടെ വാഹനം കയറിയിറങ്ങി: ആക്സിലിനിടയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തതിങ്ങനെ

മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button