തൃശ്ശൂർ: കേരളത്തിൽ സിപിഎമ്മും കോൺഗ്രസും നടത്തുന്നത് ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ലീഗിനെ മുൻനിർത്തി മുസ്ലീം രാഷ്ട്രീയത്തിന്റെ വിലപേശലിനാണ് ഇരുകൂട്ടരും പരിശ്രമിക്കുന്നതെന്നും ബിജെപി നേതാവ് എംടി രമേശ്. ഇത് പല്‌സതീനോടും മനുഷ്യാവകാശത്തോടുമുള്ള പ്രേമമല്ലെന്നും മറിച്ച് ഈ വിഷയം ഉയർത്തിക്കാണിച്ച് സംസ്ഥാനത്തെ ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണെന്നും എംടി രമേശ് പറഞ്ഞു.
‘ലീഗ് എന്ന രാഷ്ട്രീയപാർട്ടിയോട് സിപിഎമ്മിന്റെ നിലപാടെന്താണെന്ന് അവർ വ്യക്തമാക്കേണ്ടതാണ്. ലീഗ് ഒരു വർഗീയ പാർട്ടിയാണെന്ന സിപിഎം നിലപാടില്‍ അവർ നിലവിൽ ഉറച്ചുനിൽക്കുന്നുണ്ടോ? കേരളത്തിൽ മുസ്ലിം മതസാമുദായിക ശക്തികളുടേയും വർഗീയ ശക്തികളുടേയും തീവ്രവാദ ശക്തികളുടേയും സഹായത്തോടെ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സിപിഎമ്മും കോൺഗ്രസും ഈ ധ്രുവീകരണ രാഷ്ട്രീയത്തിനായി പരസ്പരം മത്സരിക്കുന്നത്,’ എംടി രമേശ് പറഞ്ഞു.
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടു: യുവാവിനെതിരെ ബലാത്സംഗ പരാതിയുമായി യുവതി
രണ്ട് പാർട്ടികളും സംഘടിത മതസാമുദായിക ശക്തികളുടെ പിന്തുണ നേടാനാണ് പലസ്തീൻ വിഷയം ഉപയോഗപ്പെടുത്തുന്നതെന്നും അതിന്റെ ഭാഗമായാണ് ഹമാസ് അനുകൂല റാലികൾക്ക് ഇവർ നേതൃത്വം നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘എന്തുകൊണ്ടാണ് ഇവർ കോഴിക്കോടും മലപ്പുറവും കേന്ദ്രീകരിച്ച് റാലി നടത്തുന്നത്? പലസ്തീനിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളിലുള്ള ഉത്കണ്ഠയാണ് സിപിഎമ്മിനെ വ്യാകുലപ്പെടുത്തുന്നതെങ്കിൽ അത് കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലും ആവാമല്ലോ എന്നും എംടി രമേശ് ചോദിച്ചു.
Post Your Comments