Latest NewsKerala

തേനീച്ച ആക്രമണത്തിൽ തളർവാത രോഗി മരിച്ചു

ആറ്റിങ്ങൽ: തേനീച്ച ആക്രമണത്തിൽ തളർവാത രോഗി മരിച്ചു. അയിലം പാലത്തിനു സമീപം ബുധനാഴ്ച വൈകിട്ടുണ്ടായ തേനീച്ച ആക്രമണത്തി‍ൽ അഞ്ഞൂറോളം കുത്തേറ്റ നഗരൂർ കൊടുവഴന്നൂർ തോട്ടവാരം കുമാർ ഭവനിൽ രാധാകൃഷ്ണൻ നായരാണ്(70) മരിച്ചത്. പാലത്തിൽ കൂടി നടന്നു പോകവെയാണ് തേനീച്ചകളുടെ ആക്രമണം ഉണ്ടായത്.

പാലത്തിനടിയിലെ വലിയ തേനീച്ചക്കൂടുകളിൽ പക്ഷി വന്നിടിച്ചപ്പോൾ അവ കൂട്ടത്തോടെ ഇളകുകയായിരുന്നു. പാലത്തിലൂടെ നടന്നവരെയും സമീപത്തുണ്ടായിരുന്നവരെയും തേനീച്ചകൾ ആക്രമിച്ചു. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടപ്പോൾ ഓടിരക്ഷപ്പെടാൻ കഴിയാതെ രാധകൃഷ്ണൻ തളർന്ന് വീഴുകയായിരുന്നു.

വസ്ത്രം ധരിക്കാത്തതിനാൽ ആക്രമണത്തിന്റെ ആഘാതം കൂടി. ഓടി രക്ഷപ്പെട്ടവർ മടങ്ങിയെത്തി ഇദ്ദേഹത്തെ അവിടെ നിന്നെടുത്തു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button