മലപ്പുറം: പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളില്‍ നിയന്ത്രണമേർപ്പെടുത്തി. നിലവില്‍ 214 പേരെ നിരീക്ഷണത്തിലാക്കി. ഇവരില്‍ 60 പേർ ഹെെറിസ്ക് വിഭാഗത്തിലാണ്.
നിപ സ്ഥിരീകരിച്ച കുട്ടിയുടെ പിതാവ്, മാതാവ്, അമ്മാവൻ എന്നിവർ ക്വാറന്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്‌ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയ്ക്ക് പനിയുള്ളതിനാൽ നിരീക്ഷണത്തിലാക്കി.
read also: ‘ചിത്തിനി’യിലെ “ശൈല നന്ദിനി” വീഡിയോ ഗാനം പുറത്തിറങ്ങി
മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക് ധരിക്കണമെന്ന് കർശന നിർദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും കടകള്‍ രാവിലെ 10 മുതല്‍ അഞ്ച് മണിവരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.
ജൂലായ് 10നാണ് പാണ്ടിക്കാട് സ്വദേശിയായ 14കാരന് പനി ബാധിച്ചത്. ഇപ്പോള്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വെെറോളജി ലാബില്‍ നിന്നുള്ള ഫലത്തിലും നിര രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷൻ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
Post Your Comments