Latest NewsKerala

ഷഫീഖ് അല്‍ ഖാസിമിയുടെ രണ്ട് സഹോദരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു : മുന്‍ ഇമാം രഹസ്യകേന്ദ്രത്തിലെന്ന് മൊഴി

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്നോവാ കാറില്‍ ബലാത്കാരമായി കയറ്റി കാട്ടില്‍ കൊണ്ടു പോയി മുന്‍ ഇമാം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് അറസ്റ്റ് കൂടി രജിസ്റ്റര്‍ ചെയ്തു. ഷെഫിഖ് അല്‍ ഖാസ്മിയുടെ സഹോദരങ്ങളായ അന്‍സാരി, ഷാജി എന്നിവരെയാണ് കൊച്ചിയില്‍ നിന്ന് പൊലീസ് പിടികൂടിയത്.്ഖാസ്മിക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കി നല്‍കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. നേരത്തെ മറ്റൊരു സഹോദരന്‍ അല്‍ അമീനെ കൊച്ചി ഷാഡോ പൊലീസ് പിടികൂടിയിരുന്നു. ഇമാം രഹസ്യകേന്ദ്രത്തിലാണെന്ന് മൊഴി നല്‍കിയത് അല്‍ അമീനാണ്.

തോളിക്കോട് ജുമാ മസ്ജിദിലെ പള്ളിക്കമ്മിറ്റി പ്രസിഡന്റായ ബാദുഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാസിമിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. നേരത്തെ മൂന്‍കൂര്‍ ജാമ്യപേക്ഷയുമായി ഖാസിമി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നുവെന്നും കള്ളക്കേസില്‍ തന്നെ കുടുക്കിയതാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.എസ്ഡിപിഐ വേദിയില്‍ സംസാരിച്ചതിന് സിപിഎമ്മിന് വിരോധമുണ്ടെന്നും പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലാണ് ഇമാം. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചത് തുറന്നുപറഞ്ഞത്. ഒളിവിലുള്ള ഷെഫീക്ക് അല്‍ ഖാസിമിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് അന്വേഷണ തലവന്‍ നെടുമങ്ങാട് ഡിവൈഎസ്പി ഡി.അശോകന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനപ്രദേശത്ത് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്ന ആരോപണത്തിലാണ് ഖാസിമിക്കെതിരെ വിതുര പോലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button