തിരുവനന്തപുരം: ഇടവ പഞ്ചായത്തിലെ ഇടവ പി.എച്ച്.സിയെ(വാർഡ് നം 16) കണ്ടെയിൻമെന്റ് സോണായും മലയിൻകീഴ് പഞ്ചായത്തിലെ മഞ്ചാടി(01), ഓഫീസ് വാർഡിലെ ആൽത്തറ(19) എന്നിവയെ മൈക്രോ കണ്ടെയിൻമെന്റ് സോണായും പ്രഖ്യാപിച്ചു. കോവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയാണ് ഇടവ പി.എച്ച്.സിയെ കണ്ടെയ്ൻമെന്റ് സോണായും മലയിൻകീഴ് പഞ്ചായത്തിലെ മഞ്ചാടി, ഓഫീസ് വാർഡിലെ ആൽത്തറ എന്നിവയെ മൈക്രോ കണ്ടെയിൻമെന്റ് സോണായും പ്രഖ്യാപിച്ചത്.
Read Also: വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടി; ഒരാൾ പിടിയിൽ
ഇന്ന് തിരുവനന്തപുരത്ത് 2,450 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,956 പേർ ജില്ലയിൽ ഇന്ന് രോഗമുക്തരായി. 28,315 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമാണ്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 2,229 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്.
Read Also: കോവിഡ് നിയന്ത്രണം; ആരോഗ്യപ്രവർത്തകർക്കായി കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തും
Post Your Comments