Latest NewsKeralaNewsCrime

അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമം: മകള്‍ കസ്റ്റഡിയില്‍

ബാലരാമപുരം: തിരുവനന്തപുരത്ത് അമ്മയെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അന്നമ്മ (85) ആണ് മരിച്ചത്. സംഭവത്തില്‍ മകള്‍ ലീല(62)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലീലയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലിസ് പറഞ്ഞു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. ലീലയും അന്നമ്മയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ലീല അന്നമ്മയുടെ തലയില്‍ വെട്ടുകയുമായിരുന്നു. ശേഷം മൃതദേഹം വീടിന് പുറത്തെ റോഡിലേക്കെത്തിച്ച് കരിയില കൂട്ടിയിട്ട് ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചു. തീ കത്തിക്കുന്നത് കണ്ട പരിസര വാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.

Read Also  :  ‘എന്‍റെ ഹൃദയം വേദനിക്കുന്നു, ഞാനും കുടുംബവും കശ്​മീരി പണ്ഡിറ്റുകൾ’: രാഹുൽ ഗാന്ധി

വീട്ടിൽ അന്നമ്മയും ലീലയും മാത്രമാണ് താമസം. ഇരുവരും തമ്മിൽ വാക്ക് തർക്കം പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ച് കിടന്നുറങ്ങുകയായിരുന്ന ലീല എന്നും പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button