KeralaLatest NewsNews

കോവിഡ് വ്യാപനം; അടിയന്തര ആവശ്യങ്ങൾക്ക് ജില്ലാ ഹെൽപ്പ്‌ലൈനുകളിൽ ബന്ധപ്പെടാമെന്ന് കളക്ടർ

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ ജില്ലാതല എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരുകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ആംബുലൻസ് സർവീസ്, ഹോസ്പിറ്റൽ പ്രവേശനം, വാക്‌സിനേഷൻ, കോവിഡുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ എന്നിവയ്ക്കായി 1077, 0471-2779000, 9188610100 എന്നീ കോവിഡ് കൺട്രോൾ റൂം നമ്പരുകളിലോ 1056, 0471-2552056 എന്ന ദിശ നമ്പരുകളിലോ ബന്ധപ്പെടാമെന്ന് കളക്ടർ അറിയിച്ചു. ഓക്‌സിജനുമായി ബന്ധപ്പെട്ട ആവശ്യമുണ്ടായാൽ 7592939426, 7592949448 എന്നീ ഓക്‌സിജൻ വാർ റൂം നമ്പരുകളിൽ ബന്ധപ്പെടണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

അടിയന്തര സേവനങ്ങൾക്കായുള്ള മറ്റു നമ്പറുകൾ

ആംബുലൻസ് സർവീസ്

ആറ്റിങ്ങൽ- 0470 2620090
നെടുമങ്ങാട്- 0472 2800004
നെയ്യാറ്റിൻകര- 0471 2222257
തിരുവനന്തപുരം- 0471 2471088, 2477088
ആംബുലൻസ് കൺട്രോൾ റൂം- 0471 2731330

മെന്റൽ ഹെൽത്ത് കെയർ– 9846854844 (രാവിലെ ഒൻപതു മുതൽ നാലുവരെ)

ലെബർ ഓഫിസ് ഹെൽപ്പ്‌ലൈൻ– 8921854819, 9447440956, 0471 2783944 (രാവിലെ ഒൻപതു മുതൽ അഞ്ചുവരെ)

ശ്രമിക് ബന്ധു (ലേബർ ഫെസിലിറ്റേഷൻ സെന്റർ) – 8921854819, 8921373562 (രാവിലെ ഒൻപതു മുതൽ നാലുവരെ)

shortlink

Related Articles

Post Your Comments

Related Articles


Back to top button