ന്യൂഡല്‍ഹി : പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഈ മാസം 11 ന് ഭാരതരത്ന നിഷേധിക്കുകയാണെന്ന് അറിയിച്ച അന്തരിച്ച അസാമീസ് ഗായകന്‍ ഭൂപന്‍ ഹസാരികയുടെ കുടുംബം നിലപാട് തിരുത്തി. ഭാരതരത്ന സ്വീകരിക്കാന്‍ തയ്യാറാണെന്ന് അന്തരിച്ച അസാമീസ് ഗായകന്‍ ഭൂപന്‍ ഹസാരികയുടെ മകന്‍ തേജ് ഹസാരിക അറിയിച്ചു. തന്‍റെ പിതാവിനും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കും വേണ്ടി സ്വപ്നതുല്യമായ ഈ പരമോന്നത ബഹുമതി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതായി തേജ് ഹസാരിക പറഞ്ഞു.
ഭാരതരത്ന നിഷേധിക്കുകയാണെന്ന് അറിയിച്ച ഭൂപന്‍ ഹസാരികയുടെ കുടുംബത്തിന്‍റെ നിലപാട് വിവാദമുണ്ടാക്കിയിരുന്നു. . എന്നാല്‍ തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നാണ് തേജ് ഹസാരികയുടെ വിശദീകരിക്കുന്നത്.
Post Your Comments