മുംബൈ: സ്വാതന്ത്ര്യ സമരത്തിന്‍റെ ഐക്കണായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കി ആദരിക്കാത്തതിനെതിരെ ശിവസേന. നരേന്ദ്ര മോദി പ്രധാന മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിലും അദ്ദേഹത്തിന് ഭാരതരത്ന നിഷേധിക്കപ്പെട്ടത് നിര്‍ഭാഗ്യകരമെന്നാണ് പാര്‍ട്ടി പത്രമായ സാമ്‍നയിലൂടെയുളള വിമര്‍ശനം.
സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്നത് കേന്ദ്രത്തിലും മഹാരാഷ്ട്രിയിലും ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ നാളുകളായുള്ള ആവശ്യമാണ്. ജിവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ കിടന്നത് ചൂണ്ടിക്കാണിച്ചാണ് ശിവസേനയുടെ ആവശ്യം.
പ്രതിപക്ഷമായിരുന്ന സമയത്ത് ബിജെപി സവര്‍ക്കര്‍ക്ക് ഭാരതരത്ന നേടിയെടുക്കുന്നതിനായി ശബ്ദമുയര്‍ത്തി. എന്നാല്‍ ഇപ്പോള്‍ രാമക്ഷേത്രം പണിയുകയോ സവര്‍ക്കറിന് ഭാരതരത്ന നല്‍കുകയോ ചെയ്തില്ലെന്ന് ശിവസേന കുറ്റപ്പെടുത്തി .
Post Your Comments