KeralaNewsIndia

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ

ഭാരത് രത്‌ന നല്‍കാന്‍ ചട്ടമില്ലെങ്കില്‍ ആ ചട്ടങ്ങള്‍ മാറ്റണം

ഡൽഹി: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന അവാർഡ് നല്‍കണമെന്ന ആവശ്യവ്യമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. രാജ്യത്തെ എല്ലാ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്‌സ് വിഭാഗത്തിനുമായി ഭാരത് രത്‌ന നല്‍കണമെന്നാണ് കെജ്‌രിവാൾ കത്തിൽ ആവശ്യപെട്ടത്.

കോവിഡിനെതിരായ പോരാട്ടത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമായെന്നും ഇവര്‍ക്കുള്ള ഒരു ആദരമായിരിക്കും ഈ പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കുന്നതിലൂടെ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. നിലവിൽ ഒരു സമൂഹത്തിനായി ഭാരത് രത്‌ന നല്‍കാന്‍ ചട്ടമില്ലെങ്കില്‍ ആ ചട്ടങ്ങള്‍ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button