Latest NewsNewsIndia

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന : ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കെറെയുടെ ആവശ്യം വിവാദമാകുന്നു. ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് രംഗത്ത് വന്നു. ഭാരതരത്‌നം നല്‍കേണ്ടത് വീര്‍ ഭഗത് സിംഗിനാണെന്നും സവര്‍ക്കര്‍ക്ക് നല്‍കേണ്ടത് ‘ഭീരുരത്‌നയാണെന്നും റിയാസ് പറഞ്ഞു. സ്വാതന്ത്യ സമരത്തിന്റെ ഭാഗമാകില്ലെന്ന് ജയിലില്‍ വച്ച് ഹര്‍ജി സമര്‍പ്പിച്ച് നിരവധി തവണ മാപ്പിരന്ന് വാങ്ങി ഇന്ത്യന്‍ സ്വാതന്ത്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുകയാണെങ്കില്‍ അത് നമ്മുടെ രാജ്യത്തിനുത്തന്നെ കളങ്കമായിത്തീരുമെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഭാരതരത്‌നം നല്‍കേണ്ടത് വീര്‍ ഭഗത് സിംഗിന്,
സവര്‍ക്കര്‍ക്ക് നല്‍കേണ്ടത് ‘ഭീരുരത്‌ന ‘

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കി രാഷ്ട്രം ആദരിക്കണമെന്ന് ശിവസേന പ്രസിഡന്റും
ബാല്‍ താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്യ സമരത്തിന്റെ ഭാഗമാകില്ലെന്ന് ജയിലില്‍ വച്ച് ഹരജി സമര്‍പ്പിച്ച് നിരവധി തവണ മാപ്പിരന്ന് വാങ്ങി ഇന്ത്യന്‍ സ്വാതന്ത്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുകയാണെങ്കില്‍ അത് നമ്മുടെ രാജ്യത്തിനുത്തന്നെ കളങ്കമായിത്തീരും.

‘വീര്‍’ (ധീരന്‍) എന്ന വാക്കിനെത്തന്നെ അന്വര്‍ത്ഥമാക്കുന്ന സമരജീവിതം നയിച്ച് , ഇരുപത്തിമൂന്നാംവയസ്സില്‍ തൂക്കുമരത്തിലേക്ക് നടന്നു കയറുമ്‌ബോഴും ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘ മുഴക്കിയ ‘ഷഹീദ് ‘ (രക്തസാക്ഷി ) ഭഗത് സിങ്ങിനാണ് ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലെ യഥാര്‍ത്ഥ ധീരന്‍. ഭാരതരത്‌ന നല്‍കി ആദരിക്കേണ്ടത് വീര്‍ ഭഗത് സിംഗിനെയാണ്.

സവര്‍ക്കര്‍ക്ക് നല്‍കേണ്ടത് ‘ഭീരുരത്‌ന’ ബഹുമതിയാണ്. ഇന്ത്യന്‍ സ്വാതന്ത്യ സമരചരിത്രത്തിലെ ഏറ്റവും വലിയ ഭീരുവിനുള്ള അവാര്‍ഡ്.
-പി.എ. മുഹമ്മദ് റിയാസ്-

shortlink

Related Articles

Post Your Comments

Related Articles


Back to top button