Latest NewsKerala

വീട്ടില്‍ നിന്നും പിണങ്ങിപ്പോയ ഒന്‍പതാം ക്ലാസുകാരനെ കാണാതായിട്ട് ഒരാഴ്ച

തിരുവനന്തപുരം: വീട്ടില്‍ നിന്നു പിണങ്ങിയിറങ്ങിയ ഒന്‍പതാം ക്ലാസുകാരനെ കാണാതായിട്ട് ഒരാഴ്ച. മണക്കാട് വലിയപള്ളി റോഡ് മല്ലിയിടത്തില്‍ വിനോദിന്റെ മകന്‍ വി.എസ്. അഭിഷേകിനെ(15)യാണ് കാണാതായത്. എന്നാല്‍ അഭിഷേക് കഴിഞ്ഞ 10ന് രാവിലെ ഹൈദരാബാദ് റയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നതായി അവിടുത്തെ പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. ഹൈദരാബാദ് പൊലീസും തിരുവനന്തപുരത്തു നിന്ന് അവിടെയെത്തിയ പൊലീസ് സംഘവും ചേര്‍ന്ന് അഭിഷേകിനായി തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ 9ന് രാവിലെയാണ് അഭിഷേക് വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയത്. റെയില്‍വേ സ്റ്റേഷനിലെയും ബസ് സ്റ്റാന്‍ഡുകളിലെയും സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമൂഹമാധ്യമങ്ങള്‍ വഴി ഫോട്ടോ പ്രചരിപ്പിച്ചതാണ് അന്വേഷണത്തിനു നേരിയ തുമ്പുണ്ടാക്കിയത്. 9ന് രാവിലെ ശബരി എക്‌സ്പ്രസില്‍ കുട്ടി കയറുകയും ഹൈദരാബാദിലേക്കു ടിക്കറ്റ് എടുക്കാനെന്നു പറഞ്ഞു പുറത്തേക്കിറങ്ങുകയും ചെയ്തതായി ഒരു യാത്രക്കാരി വിവരം നല്‍കിയിരുന്നു. ഇതു പ്രകാരം പൊലീസ് സംഘം അഭിഷേകിന്റെ പിതാവുമൊത്ത് ഹൈദരാബാദിലേക്കു തിരിച്ചു.

കേരള പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അഭിഷേക് ട്രെയിനിറങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ മലയാളി സംഘടനകളുടെ സഹായത്തോടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അഭിഷേക് പണമൊന്നും എടുത്തിരുന്നില്ല. ബാഗും ഒരു ജോഡി വസ്ത്രവും മാത്രമാണു പോകുമ്പോള്‍ കരുതിയിരുന്നത്. കുട്ടിയെക്കുറിച്ചു വിവരം ലഭിച്ചാല്‍ അറിയിക്കേണ്ട ഫോണ്‍ നമ്പര്‍: 9446700446.

shortlink

Related Articles

Post Your Comments

Related Articles


Back to top button