NattuvarthaLatest NewsKeralaNewsIndia

രാത്രി ഉറങ്ങാൻ കിടന്നതേ ഓർമ്മയുള്ളൂ, കണ്ണ് തുറക്കുമ്പോൾ തമിഴ്നാട്: ഉത്സവത്തിനെത്തിയ കുട്ടിയ്ക്ക് പറ്റിയ അമളി

കൊല്ലം: അച്ഛനൊപ്പം ഉത്സവത്തിന് കച്ചവടം ചെയ്യാനെത്തിയ പത്ത് വയസ്സുകാരന് പറ്റിയ അമളിയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്ത്രാക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സീതത്തോട് സ്വദേശി കുമാറിന്റെ മകന്‍ കാര്‍ത്തിക് ഞായറാഴ്ച രാത്രി ഉറക്കം വന്നപ്പോൾ അടുത്ത് നിർത്തിയിട്ടിരുന്ന ഒരു ലോറിയുടെ പിറകിൽ കയറിക്കിടന്ന് ഉറങ്ങി. പുലര്‍ച്ചയോടെ കുട്ടിയെ കാണാതായി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്താനായി.

Also Read:അമിത വിയർപ്പിനെ അകറ്റാൻ..!!

പിന്നില്‍ കുട്ടിയുള്ളതറിയാതെ ലോറിക്കാര്‍ സിമന്റെടുക്കാനായി രാവിലെ തന്നെ തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. രാവിലെ എട്ടരയോടെ ആര്യങ്കാവിലെത്തിയ ലോറിയിൽ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോൾ ഡ്രൈവർ വണ്ടി നിറുത്തുകയായിരുന്നു. കുട്ടിയെക്കണ്ട ലോറിക്കാര്‍ ഉടന്‍ തന്നെ ആര്യങ്കാവ് പൊലീസ് ഔട്ട്‌പോസ്റ്റില്‍ വിവരം അറിയിച്ചു. പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു.

രാവിലെ പത്തു മണിയോടെ തന്നെ കുട്ടിയെ കൈമാറിയെങ്കിലും സംഭവം വളരെ രസകരമായിട്ടാണ് ചർച്ച ചെയ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button