
പാലക്കാട്: അമ്മയുടെ സുഹൃത്ത് മർദ്ദിക്കുമെന്ന് ഭയന്ന് 11കാരൻ 8 വയസുകാരിയായ സഹോദരിക്കൊപ്പം കാട്ടിൽ ഒളിച്ചിരുന്നത് മണിക്കൂറുകളോളം. പാലക്കാട് മേലാർകോട് ആണ് സംഭവം. ഏറെ സമയം നീണ്ട തിരച്ചിലിനൊടുവിൽ കുട്ടികളെ പൊലീസ് കണ്ടെത്തിയത്.
അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന അമ്മയുടെ സുഹൃത്ത് മർദ്ദിച്ചെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.
മർദ്ദനം ഭയന്ന് എട്ടു വയസുള്ള സഹോദരിക്കൊപ്പമാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരിയെ നേരത്തെ കണ്ടെത്തി. കുട്ടിയുടെ മൊഴിയെ തുടർന്ന് പ്രതീഷ് എന്നയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. കാപ്പുകാട് വനത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അഞ്ച് മണിയോടെയാണ് കുട്ടി കാട്ടിലേക്ക് കയറിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments