
പാലക്കാട്: കൊല്ലങ്കോട് നിന്ന് കാണാതായ ആണ്‍കുട്ടിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലങ്കോട് സീതാര്‍കുണ്ട് സ്വദേശിയായ അതുല്‍ പ്രിയന്‍ പാലക്കാട് നഗരത്തില്‍ തന്നെ ഉണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, മകന്‍ വീട്ടില്‍ നിന്നും പോയതിന്റെ കാരണം വിശദീകരിച്ച് അച്ഛന്‍ ഷണ്‍മുഖന്‍ രംഗത്തെത്തി. മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതാണ് മകന്‍ വീട് വിട്ട് ഇറങ്ങാന്‍ കാരണമെന്ന് അച്ഛന്‍ ഷണ്‍മുഖന്‍ പറഞ്ഞു. പുലര്‍ച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയില്‍ മകനെ കണ്ടില്ല.
വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് മകന്‍ പോയത്. വാഹനം വീടിന് സമീപത്തെ കവലയില്‍ വെച്ചു. മുടി വെട്ടാത്തതിന് അച്ഛന്‍ ചീത്ത പറഞ്ഞതിനാലാണ് പോകുന്നതെന്നാണ് നോട്ടുബുക്കില്‍ എഴുതിയത്. വണ്ടി കവലയില്‍ വെക്കാമെന്നും അമ്മയുടെ ബാഗില്‍ നിന്ന് 1000 രൂപയും എടുത്തിട്ടുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മയെ വിളിക്കാമെന്നും കത്തിലുണ്ടെന്നും അച്ഛന്‍ ഷണ്‍മുഖന്‍ പറഞ്ഞു. അമ്മക്ക് കത്ത് എഴുതിവച്ചാണ് അതുല്‍ ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്ന് പോയത്. അമ്മ വഴക്ക് പറഞ്ഞിതില്‍ മനംനൊന്താണ് പോകുന്നതെന്ന് കത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Post Your Comments