KasargodNattuvarthaLatest NewsKeralaNewsIndia

വെള്ളമെടുക്കാൻ പോയ വിദ്യാർത്ഥിയെ കാണ്മാനില്ല: പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു

കാസറഗോഡ്: വെള്ളരിക്കുണ്ടിൽ വനത്തിനുള്ളിലേക്ക് കുടിവെള്ളം തേടി പോയ വിദ്യാര്‍ഥിയെ കാണ്മാനില്ല. പഞ്ചാബിലെ വട്ടമല ഷാജിയുടെ മകന്‍ ലിജീഷിനെയാണ് കാണാതായെന്ന്. മാലോത്ത് കസബ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ഥിയാണ് ലിജീഷ് മാത്യു.

Also Read:മുംബൈ കപ്പലിലെ മയക്കുമരുന്ന് കേസിൽ ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെ ചോദ്യം ചെയ്യുന്നു

ഇന്നലെ വൈകിട്ട് അഞ്ചരയോടെ വനത്തിനുള്ളില്‍ നിന്നും വീട്ടിലേക്ക് വരുന്ന പൈപ്പ് നേരെയാക്കാന്‍ പോയതായിരുന്നു ലിജീഷ്. എന്നാൽ പിന്നീട് പെയ്ത കനത്ത മഴയില്‍ വനത്തിനുള്ളില്‍ നിന്നും ലിജീഷിന് വഴി തെറ്റിയതാകാമെന്ന നിഗമനത്തിലാണ് നാട്ടുകാരും പൊലീസും. സ്ഥിരമായി പോകുന്ന വഴിയില്‍ കൂടിയാണ് ലിജീഷ് പോയത് എന്ന് വീട്ടുകാര്‍ പറയുന്നു.

എന്നാല്‍ വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയില്‍ ലിജീഷിന് എന്തെങ്കിലും ആപത്തു സംഭവിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ വീട്ടുകാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button