UAELatest NewsGulf

സോഷ്യല്‍ മീഡിയ; യുഎഇ നിവാസികള്‍ക്ക് ദുബായ് പോലീസിന്‍റെ മുന്നറിയിപ്പ്

ദുബായ്: സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ എടുക്കേണ്ട കരുതലിനെ കുറിച്ച് ദുബായ് പോലീസ് യുഎഇ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ വഴി അപരിചിതരായ വ്യക്തികള്‍ക്ക് ഓണ്‍ലെെന്‍ വഴി പണം അയച്ചു നല്‍കരുതെന്നും ഒരിക്കലും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നുമാണ് ദുബായ് പോലീസിന്‍റെ മുന്നറിയിപ്പ്. നിങ്ങള്‍ നിങ്ങളെതന്നെ സൂക്ഷിക്കുക എന്നും സോഷ്യല്‍ മീഡിയ ചതികളെ കരുതിയിരിക്കുകയെന്നും ദുബായ് പോലീസ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ 11 , 2012 ലെ ഫെഡറല്‍ നിയമം 5 അനുസരിച്ച് ഇത്തരത്തിലുളള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 1 മില്യണ്‍ ദിര്‍ഹം പിഴയും മിനിമം ഒരു വര്‍ഷം ജയില്‍ശിക്ഷയും ലഭിക്കാവുന്ന കേസുമാണ്.

യുഎഇയില്‍ നിരന്തരം ഇത്തരത്തിലുളള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ദുബായ് പോലീസ് പൊതുജനങ്ങള്‍ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സമൂഹത്തില്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നവരെന്നും സിനിമ മേഖലയില്‍ ഉളള പ്രശസ്തരാണ് എന്നുമുളള വ്യാജേനയാണ് ഈ ലക്ഷ്യവുമായി എത്തുന്നവര്‍ സമീപിക്കുന്നത് . ശേഷം സൗഹൃദം സ്ഥാപിച്ചതിന് ശേഷം പണത്തിന് അത്യാവശ്യമാണെന്നും മറ്റും പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. ചിലര്‍ അവസാനം ഭീഷണിയുടെ വഴിയും സ്വീകരിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button