Latest NewsKuwait

എയര്‍പോര്‍ട്ടിലെ പാര്‍ക്കിംങ്ങിനു ഉയര്‍ന്ന ഫീസ്‌ ഏർപ്പെടുത്തി

കുവൈറ്റ്‌ സിറ്റി: എയര്‍പോര്‍ട്ടിലെ പുതിയ പാര്‍ക്കിംങ്ങിനു ഉയര്‍ന്ന ഫീസ്‌ ഏർപ്പെടുത്തി. കുവൈറ്റ്‌ എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ നാലിലെ വാഹന പാര്‍ക്കിങ്ങിനുള്ള ഫീസാണ് പ്രഖ്യാപിച്ചത്. ഇവിടുത്തെ പാര്‍ക്കിങ്ങില്‍ വാഹനങ്ങള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് പാര്‍ക്ക് ചെയ്യുന്നതിന് അഞ്ഞൂറ് ഫില്‍സ്‌ ആണ്‌ ഏറ്റവും കുറഞ്ഞ ചാര്‍ജ്.

അടുത്ത ഒരു മണിക്കൂര്‍ നേരത്തേക്ക് കൂടി ഇതേ ചാര്‍ജും പിന്നീടുള്ള മണിക്കൂറുകള്‍ക്ക് ഒരു കുവൈറ്റി ദിനാര്‍ വെച്ചും ഫീസായി നല്‍കേണ്ടി വരും.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് ഡയറക്ടര്‍ യൂസഫ് അല്‍ ഫൌസാനാണ് ഈ തീരുമാനം അറിയിച്ചത്. പഴയ ടെര്‍മിനലിലെ പാര്‍ക്കിങ്ങിനു ഇത് ആദ്യമണിക്കൂറിനു ഇരുനൂറു ഫില്‍സും പിന്നീടുള്ള ഓരോ മണിക്കൂറുകള്‍ക്കും നാനൂറു ഫില്‍സുമാണ് ഇപ്പോഴും ഈടാക്കികൊണ്ടിരിക്കുന്നത്.

എന്നാല്‍ പുതിയ ടെര്‍മിനലില്‍ ലോങ്ങ്‌ ടൈം പാര്‍ക്കിങ്ങിനു രണ്ടു കുവൈറ്റി ദിനാരായിക്കും ഫീസായി നല്‍കേണ്ടി വരിക. പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ടോക്കന്‍ നഷ്ടമായായാല്‍ പത്ത് കുവൈറ്റി ദിനാര്‍ പിഴയായും ഇതിനുപുറമേ പാര്‍ക്കിംഗ് ഫീസും നല്‍കേണ്ടി വരുമെന്നും യൂസഫ് അല്‍ ഫൌസാന്‍ പറഞ്ഞു. പാര്‍ക്കിംഗ് പ്രദേശങ്ങളില്‍ അനധികൃതമായി നിര്‍ത്തിയിടുന്ന വണ്ടികള്‍ കണ്ടുകെട്ടുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button