തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പരിശോധന ഡി.സി.പി ചെെത്ര തെരേസയ്ക്ക് പറ്റിയ തെറ്റാണെന്നും യുവ ഓഫീസറായതിനാല്‍ അച്ചടക്ക നടപടി ഒഴിവാക്കിയതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുവ വനിതാ ഐ.പി.എസ് ഓഫീസര്‍ എന്ന പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ നടപടി ഒഴിവാക്കിയത്.
എന്നാൽ റെയ്ഡ് നടത്തിയത് ചട്ടവിരുദ്ധമായി അല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും പോലീസിന്റെ റിപ്പോര്‍ട്ട്. ഓഫീസിലെ റെയ്ഡിന് ശേഷം ഡി.സി.പി തിരുവനന്തപുരം അഡിഷണല്‍ സി.ജെ.എം കോടതിയില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും പോലീസ് സ്റ്റേഷനില്‍ ജി.ഡി എന്‍ട്രി രേഖപ്പെടുത്തിയിരുന്നതായും പോലീസ് വിശദീകരിച്ചിരുന്നു.
ഡി.വെെ.എഫ്.ഐ സംഘം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ സംഭവത്തിലായിരുന്നു പോലീസ് റെയ്‌ഡ് നടത്തിയത്.
Post Your Comments