കോതമംഗലം: കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി നിബില്‍ സജിയെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പ്രതി കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയത്. ആറു മാസം മുമ്ബാണ് ഇയാള്‍ ഫേസ്ബുക്ക് വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് എറണാകുളത്തും വേളാങ്കണ്ണിയിലും ലോഡ്ജില്‍ താമസിപ്പിച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ആറു പവന്‍ സ്വര്‍ണവും അമ്ബതിനായിരം രൂപയും തട്ടിയെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ സ്‌നേഹം നടിച്ച് പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. അന്ന് അറസ്റ്റിലായ ഇയാള്‍ 90 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളുമായി സുഹൃദ് ബന്ധം സ്ഥാപിച്ച ശേഷം പ്രേമം നടിച്ചു പീഡനം നടത്തി, പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുകയും പിന്നീട് ഫോണ്‍ നമ്ബര്‍ മാറ്റി മുങ്ങുന്നതാണ് പ്രതിയുടെ രീതി. നിരവധി പെൺകുട്ടികൾ പ്രതിയുടെ ചതിക്കിരയായതായാണ് വിവരം.
Post Your Comments