Latest NewsIndia

മോദി ലജ്ജയിലാത്ത വിധം നുണ പറഞ്ഞ് കൊണ്ടിരിക്കുകയാണ്, രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി-സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി. റഫാല്‍ വിഷയത്തില്‍ മോദി ലജ്ജയില്ലാതെ നുണ പറയുകയാണെന്നും രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സോണിയ വിമര്‍ശിച്ചു.

മോദിയുടെ അഞ്ച് വര്‍ഷത്തെ ദുര്‍ഭരണം സമൂഹത്തിനെ മോശമായി ബാധിച്ചതായും അവര്‍ ആരോപിച്ചു. മോദി ഇന്ത്യന്‍ ജനതയെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കബളിപ്പിക്കലും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്റെ നയമെന്നും സോണിയ കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റഫാല്‍ വിവാദവും തൊഴിലില്ലായ്മയും പ്രചാരണ വിഷയമാക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button