നോവലിന്റെ പേര് മഞ്ഞനാരകം. കവര്‍ പേജ് മുറിച്ച നാരങ്ങ, പുസ്തകം കയ്യിലെടുക്കുമ്പോള്‍ തന്നെ മഞ്ഞനാരകത്തിന്റെ സുഗന്ധം പരക്കും. കാല്‍പ്പനികമായ വിശേഷണമല്ല യഥാര്‍ത്ഥത്തില്‍ നാരകമണമുള്ള പോജുകള്‍ തന്നെയാണ് ഈ നോവലിനുള്ളത്.
ജന്‍മഭൂമി സബ് എഡിറ്റര്‍ ജെ സേവ്യറിന്റെ അഞ്ചാം നോവലാണിത്. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത രാസപദാര്‍ത്ഥമാണ് പേജുകളെ സുഗന്ധപൂരിതമാക്കുന്നത്. ഒരു കൗതുകത്തിന് പോജുകള്‍ക്ക് തലക്കെട്ടിന്റെ മണം നല്‍കിയെങ്കിലും ജെ സേവ്യറിന്റെ പുസ്തകം വായിക്കപ്പെടാന്‍ അദ്ദേഹത്തിന്റെ സവിശേഷമായ ശൈലി മാത്രം മതിയെന്ന് ആ ഭാഷാസൗരഭ്യം നുകര്‍ന്നവര്‍ക്കെല്ലാം അറിയാം.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെക്സസ് ക്രിയേറ്റീവ്സിന്റെ ആദ്യപുസ്തകമാണ് മഞ്ഞനാരകം. മുറിച്ചുവച്ച നാരങ്ങയാണ് ഈ പുസ്തകത്തിന്റെ കവര്‍ച്ചിത്രവും. ഗ്രീക്ക് ചിന്തകനും നോവലിസ്റ്റുമായ നിക്കോസ് കസാന്‍ദ് സാക്കിസ് എഴുതാന്‍ ആഗ്രഹിച്ച നോവല്‍ എന്ന ഭാവനയിലാണ് സേവ്യര്‍ പുസ്തകരചന നടത്തിയിരിക്കുന്നത്. എഴുത്തിലും തലക്കെട്ടിലും ഉള്ളടക്കത്തിലും ഏറെ സവിശേഷതകള്‍ പുലര്‍ത്തുന്നുണ്ട് മഞ്ഞനാരകം. പുസ്തകത്തിന്റെ നാരകമണം ആറ് മാസം വരെ നിലനില്‍ക്കും.
242 പേജുള്ള ഈ പുസ്തകത്തിന് 230 രൂപയാണ് വില. www.rectus.in എന്ന വെബ്സൈറ്റ് വഴി മഞ്ഞനാരകം ലഭ്യമാകും. നിങ്ങള്‍ എല്ലാവരും വായിക്കുന്ന പുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ എല്ലാവരും ചിന്തിക്കുന്നതുപോലെയേ നിങ്ങള്‍ക്കും ചിന്തിക്കാനാകൂ എന്ന ഹറുകി മുറുകാമിയുടെ വാക്കുകളാണ് മഞ്ഞനാരകത്തിന്റെ കവര്‍ പേജ് മറിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്.
Post Your Comments