
കോട്ടയം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്ക് സാഹിത്യകാരന്മാരുടെ കൈത്താങ്ങ്. പ്രശസ്ത എഴുത്തുകാരി കെ.ആര്‍.മീര തന്‍റെ പുതിയ നോവലിന്‍റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു.
Read also:പ്രമുഖ നടനും ഗായകനുമായ സ്റ്റെഫാന്‍ കാള്‍ അന്തരിച്ചു
മീരയുടെ ഏറ്റവും പുതിയ നോവലായ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’യുടെ ഒരു പതിപ്പിന്‍റെ റോയല്‍റ്റി മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കാ മീരയുടെ തീരുമാനം. മീര തന്നെയാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്ന് ഡിസി ബുക്‌സും അറിയിച്ചു.കൂടുതല്‍ എഴുത്തുകാര്‍ റോയല്‍റ്റിനൽകുമെന്ന് അറിയിച്ചതായി ഡിസി വ്യക്തമാക്കി.
Post Your Comments