ന്യൂഡൽഹി: കേന്ദ്ര മന്ത്രി സമൃതി ഇറാനി സാഹിത്യകാരിയാകുന്നു. ‘ലാൽസലാം’ എന്ന പേരിൽ നോവൽ പുറത്തിറക്കാനൊരുങ്ങുകയാണ് മന്ത്രി.
നവംബർ 29ന് പുസ്തകം വിപണിയിലെത്തും.
Also Read : രോമാഞ്ചം ഉണ്ടാകുന്നത് എന്തുകൊണ്ട്?: കാരണം ഇതാണ്
2010ൽ ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിന് കാരണമായ സംഭവമാണ് നോവലിന്‍റെ പ്രമേയം. രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ചവർക്കുള്ള ആദരവ് കൂടിയാകും ഈ നോവലെന്നു മന്ത്രി പറഞ്ഞു.
പ്രതിബന്ധങ്ങൾക്കിടെ ധൈര്യത്തോടെയും ആത്മാർത്ഥയോടെയും പോരാടുന്ന സ്ത്രീകളുടേയും പുരുഷൻമാരുടെയും കഥയാണ് ‘ലാൽസലാം’ എന്ന് പ്രസാധകർ വ്യക്തമാക്കി.
Post Your Comments