
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കുന്നതിനായി എല്‍ഡിഎഫ് നടത്തുന്ന കേരള സംരക്ഷണ യാത്രയുടെ തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തെക്കന്‍ മേഖല ജാഥയ്ക്ക് നേതൃത്വം വഹിക്കുന്നത്.
വൈകീട്ട് നാലിന് പൂജപ്പുര മൈതാനിയില്‍ സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ 16 ന് കാസര്‍കോട് നിന്നുമാണ് ആരംഭിക്കുക. സിപി.എ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ… വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം”’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മേഖലാ ജാഥകള്‍ പര്യടനം നടത്തുന്നത്. മാര്‍ച്ച് രണ്ടിന് തൃശൂരില്‍ നടക്കുന്ന മഹാറാലിയോടെ ജാഥകള്‍ സമാപിക്കും.
Post Your Comments