KeralaLatest NewsNews

കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.

Read Also; മഹുവയെ പുറത്താക്കിയത് പാർലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായം: പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ

തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വി.കെ.പരമേശ്വരൻ നായരുടേയും ടി കെ. ചെല്ലമ്മയുടേയും മകനായാണ് അദ്ദേഹം ജനിച്ചത്. എഐവൈഎഫിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ് കാനം രാജേന്ദ്രൻ.

Read Also: മഹുവയെ പുറത്താക്കിയത് പാർലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായം: പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button