KeralaLatest NewsNews

ആദ്യം രണ്ടു വിരലുകള്‍ മുറിച്ചു, പിന്നീട് അത് മൂന്നാക്കി; ഒടുവില്‍ വലതുകാല്‍പാദം തന്നെ മുറിച്ചു മാറ്റേണ്ടി വന്നു

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതുകാല്‍പാദം മുറിച്ചു മാറ്റി. പ്രമേഹ രോഗത്തിനോടൊപ്പം അണുബാധയും ബാധിച്ചതോടെയാണ് കാൽപാദം മുറിച്ചുമാറ്റിയത്. രണ്ടു മാസം മുമ്പാണ് കാനത്തിന്റെ വലതു കാലിന്റെ അടിഭാഗത്തു മുറിവുണ്ടാകുന്നത്. പ്രമേഹം കാരണം അത് ഉണങ്ങിയില്ല. രണ്ടു മാസമായിട്ടും ഉണങ്ങാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിയത്. ചികിത്സ ഫലം കാണാതെ വന്നതോടെയാണ് കാൽപാദം മുറിച്ചത്.

ചികിത്സയിൽ കഴിയവേ പഴുപ്പ് വ്യാപിച്ചു. ഇതോടെ രണ്ടു വിരലുകള്‍ മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചു. ശസ്ത്രക്രിയയിൽ പഴുപ്പിന്റെ വ്യാപ്തി മനസിലാക്കി മൂന്നു വിരലുകള്‍ മുറിച്ചു. എന്നിട്ടും മാറ്റം കാണാതെ വന്നതോടെയാണ് ചൊവ്വാഴ്ച പാദം തന്നെ മുറിച്ചു മാറ്റിയത്.
കാനത്തിന്റെ ഇടതു കാലിന് മുന്‍പ് ഒരു അപകടം വരുത്തിയ പ്രയാസങ്ങളുണ്ട്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാര്‍ട്ടിക്ക് നല്‍കിയിരിക്കുകയാണ് കാനം. 30ന് ചേരുന്ന സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി യോഗമാണിത് പരിഗണിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും കൂടുതല്‍ സജീവമാകാനാണ് സാധ്യത. 2022 ഒക്ടോബറിലാണ് കാനം രാജേന്ദ്രന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ കാനം ആശുപത്രിയില്‍ ചികിത്സയിലാണ്. തന്റെ ഇടതു കാലിന് നേരത്തെ തന്നെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ട് എന്നും പ്രമേഹം അത് കൂടുതല്‍ മോശമാക്കി എന്നും കാനം കൂട്ടിച്ചേര്‍ത്തു. അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്ക്കണമെന്നും രണ്ടു മാസത്തിനുള്ളില്‍ അതു ചെയ്യാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button