കുവൈത്ത് സിറ്റി:സ്വദേശി പാര്‍പ്പിടമേഖലകളില്‍നിന്ന് അവിവാഹിതരോ കുടുംബമില്ലാതെ കഴിയുന്നവരോ ആയ എല്ലാവിദേശികളെയും ഒഴിപ്പിക്കാന്‍ മുനിസിപ്പാലിറ്റിയുടെ കര്‍ശന നിര്‍ദേശം.
സ്വദേശി പാര്‍പ്പിടമേഖലയില്‍ വിദേശികുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വീട് വാടകയ്ക്ക് ലഭിക്കണമെങ്കില്‍ അതാത് രാജ്യത്തെ എംബസിയില്‍ സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണം. കൂടാതെ ഭാര്യയുടെ തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം. അതാത് പാര്‍പ്പിടമേഖലാ അധികൃതര്‍ ഇവ പരിശോധിച്ച് ഉറപ്പുവരുത്തണം. നിലവില്‍ സ്വദേശി പാര്‍പ്പിടമേഖലയിലെ വിദേശി ബാച്ചിലര്‍മാരുടെ താമസാനുമതിപത്രം പുതുക്കി നല്കരുതെന്നാണ് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശം. മുനിസിപ്പാലിറ്റിയുടെ പ്രത്യേകസംഘം മേഖലകളില്‍ പരിശോധന നടത്തും. നിയമലംഘകരെ കണ്ടെത്തിയാല്‍ ശിക്ഷിക്കും.
Post Your Comments