പുതുച്ചേരിയില്‍ ഗതാഗതനിയമം ലംഘിക്കുന്നവരെ പിടികൂടാനും താക്കീത് നല്‍കാനുമെത്തിയത് സാക്ഷാത് ഗവര്‍ണര്‍. റോഡ് സുരക്ഷയുടെ ഭാഗമായാണ് ബോധവത്കരണത്തിനായി ഗവര്‍ണര്‍ കിരണ്‍ ബേദി നേരിട്ട് തെരുവിലിറങ്ങിയത്.
ഹല്‍െമറ്റ് ഉപയോഗിക്കാതെ ഇരുചക്രവാഹനം ഉപയോഗിച്ച കുടുംബത്തെ തടഞ്ഞുനിര്‍ത്തി ഗവര്‍ണര്‍. ഭാര്യക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഹെല്‍മറ്റില്ലാതെ നടത്തുന്ന നിയമലംഘനം ഒരുതരത്തിലും അനുവദനീയമല്ലെന്ന് അവര്‍ താക്കീത് നല്‍കി. കയറ്റാവുന്നതിലും അധികം ആളുകളുമായെത്തിയ ഓട്ടോറിക്ഷയും കിരണ്‍ ബേദിയുടെ കണ്ണില്‍പ്പെട്ടു. അധികമായി യാത്രചെയെ്തവരെ ഇറക്കിവിട്ടായിരുന്നു ഗവര്‍ണര്‍ പ്രതികരിച്ചത്.
ഇരുചക്രവാഹനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും ഗതാഗതനിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അവര്‍ ട്രാഫിക് പൊലീസിന് നിര്‍ദേശം നല്‍കി.
ഫെബ്രുവരി നാല് മുതല്‍ പത്ത് വരെ ആചരിക്കുന്ന ദേശീയ റോഡ് സുരക്ഷാവാരത്തിന്റെ ഭാഗമായായിരുന്നു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ കിരണ്‍ ബേദി നേരിട്ട് നിയമം ലംഘിക്കുന്നവരെ പിടികൂടാനെത്തിയത്.
When there’s no culture of wearing a helmet in Puducherry and its CM keeps stalling enforcement & every 3rd day there’s a fatal accident, due to non wearing of a helmet,where does one begin?Giveup or take it in one’s own hands as well,alongside challenging enforcement agencies? pic.twitter.com/VQAUbYgUdU
— Kiran Bedi (@thekiranbedi) February 10, 2019
Post Your Comments