
അബുദാബി: ഉമ്മുൽ ഖുവൈനിൽ റോഡ് നിരീക്ഷണത്തിനായി പുതിയ റഡാർ സ്ഥാപിച്ചു. അബുദാബി ഇസ്ലാമിക് ബാങ്കിന് മുന്നിൽ കിംഗ് ഫൈസൽ സ്ട്രീറ്റിൽ പുതിയ റഡാർ സ്ഥാപിച്ചതായി ഉമ്മുൽ ഖുവൈൻ പോലീസ് അറിയിച്ചു. ഉമ്മുൽ ഖുവൈൻ പോലീസ് ജനറൽ കമാൻഡ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സ്വന്തം സുരക്ഷയ്ക്കും റോഡിൽ മറ്റുള്ളവരുടെ സുരക്ഷയ്ക്കും വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Post Your Comments