KeralaLatest NewsNews

വിദ്യയെ പിടികൂടിയത് പൊലീസിന്റെ നാടകം: തെളിവ് നശിപ്പിക്കാനുള്ള എല്ലാ അവസരവും വിദ്യയ്ക്ക് നൽകിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യയെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യയെ പിടികൂടിയത് പോലീസിന്റെ നാടകമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ പാർട്ടി നേതാക്കളുടെ അനുവാദത്തോടെയുള്ള അറസ്റ്റാണ് വിദ്യയുടേതെന്നും കേസിൽ തെളിവ് നശിപ്പിക്കാനുള്ള എല്ലാ അവസരവും വിദ്യയ്ക്ക് പൊലീസ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ആര്‍ഷോയെ നേരില്‍ കണ്ട് അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കഴിഞ്ഞ രണ്ടാഴ്ചക്കാലം വിദ്യയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് പറയുന്നത് അപമാനകരമാണ്. ഇപ്പോൾ ജനവികാരം എതിരാകുന്നുവെന്ന് കണ്ടപ്പോൾ പ്രതിയെ പിടികൂടിയതാണ്. കേരളാ പൊലീസിന് വേണമെന്ന് വെച്ചാൽ പത്ത് മിനിറ്റിൽ ഇത്തരം കേസിൽ പ്രതിയെ പിടികൂടാൻ കഴിയും. അത് തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും ഒരുക്കിയിട്ടാണ് അറസ്റ്റ് ചെയ്തതെന്ന് താൻ കരുതുന്നു. ഇക്കാര്യത്തിൽ പൊലീസിന് ഒരു ന്യായീകരണവും പറയാനില്ല. പ്രതിയെ രക്ഷിക്കാനുള്ള ആസൂത്രിത നാടകമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മൂത്രമൊഴിക്കാന്‍ പൊതു ശൗചാലയത്തില്‍ കയറിയപ്പോൾ തെന്നി വീണു പരിക്കേറ്റു, പൊതു ശൗചാലയം അടിച്ചുതകര്‍ത്ത് മധ്യവയസ്‌കന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button