കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളാ ഹൈക്കോടതി ജീവനക്കാര്‍ അപമാനിച്ചതായി പരാതി. ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തില്‍ അധിക്ഷേപകരമായ ഉള്ളടക്കമുണ്ടെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തുമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Read Also: മദ്യപാനം നിര്‍ത്താന്‍ കൊണ്ടുവന്ന യുവാവ് പ്രാര്‍ത്ഥനാലയത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
നാടകത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയേയും കേന്ദ്ര പദ്ധതികളെയും ആക്ഷേപിച്ചുവെന്നാണ് പരാതി. സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷാഘോഷത്തെയും കോടതി ജീവനക്കാര്‍ നാടകത്തിലൂടെ വിമര്‍ശിച്ചു എന്ന് പരാതിയിലുണ്ട്.
Post Your Comments