നഴ്‌സുമാര്‍ക്ക് തമിഴ്‌നാട്ടില്‍ അവസരം. നഴ്‌സുമാരുടെ 2345 ഒഴിവുകളിലേക്ക് തമിഴ്‌നാട് സര്‍ക്കാരിനു കീഴിലുള്ള മെഡിക്കല്‍ സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. തമിഴ്ഭാഷ പഠിച്ച ഇതര സംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്. 634 ജനറല്‍ ഒഴിവുകളിലേക്ക് ഇവരെ പരിഗണിക്കും. ആദ്യം കരാര്‍ നിയമനമായിരിക്കും. രണ്ട് വര്‍ഷത്തിനുശേഷം സ്ഥിരപ്പെടാന്‍ സാധ്യത.
തമിഴ്‌നാട് നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സിലിന്റെ സ്ഥിര രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. എസ്.എസ്.എല്‍.സി. തലത്തിലോ പ്ലസ്ടു തലത്തിലോ തമിഴ് ഭാഷ പഠിച്ചിരിക്കണം. ഇവയില്ലെങ്കിൽ തമിഴ്‌നാട് പി.എസ്.സി. നടത്തുന്ന തമിഴ് ഭാഷാ പരീക്ഷ വി ജയിച്ചിരിക്കണം. പരസ്യ നമ്പര്‍: 01/MRB/2019
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : ഫെബ്രുവരി 27
Post Your Comments