News

നിക്കോളാസ് പ്രസിഡന്റ് മഡുറോയ്ക്ക് സൈന്യത്തിന്റെ പിന്തുണ

കരാക്കസ്: പ്രതിപക്ഷനേതാവ് വാന്‍ ഒയ്‌ദോ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചതിനുപിന്നാലെ വെനസ്വേലയില്‍ ഉടലെടുത്ത രാഷ്ട്രീയപ്രതിസന്ധിയില്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേലന്‍ സൈന്യം. രാജ്യത്തിന്റെ നിയമപരമായ പ്രസിഡന്റ് ഇപ്പോഴും മഡുറോ തന്നെയാണെന്ന് വെനസ്വേലന്‍ പ്രതിരോധമന്ത്രിയും സൈനികമേധാവിയുമായ വ്‌ലാദിമിര്‍ പാഡ്രിനോ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മഡുറോയുടെ അധികാരം സംരക്ഷിക്കാന്‍ വേണ്ടുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വെനസ്വേലയില്‍ മഡുറോ സര്‍ക്കാരിനുനേരെ മാസങ്ങളായി നടന്നുവരുന്ന പ്രതിഷേധത്തിനിടെ വ്യാഴാഴ്ച നാടകീയമായാണ് ഒയ്‌ദോ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചത്. യു.എസ്. ഇതിനെ അംഗീകരിക്കുകയും ചെയ്തതോടെ ലോകരാജ്യങ്ങള്‍ ഇരുചേരികളായി തിരിഞ്ഞിരിക്കുകയാണ്.

അതേസമയം, മഡുറോ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറായാല്‍ അദ്ദേഹത്തിന് മാപ്പുനല്‍കാമെന്ന് വാന്‍ ഒയ്‌ദോ പറഞ്ഞു. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തുകയാണ് നമ്മുടെ ലക്ഷ്യം. എത്രയുംപെട്ടെന്ന് അത് നടത്തണമെന്നും നമ്മളാഗ്രഹിക്കുന്നു. എന്നാല്‍, നമ്മള്‍ ഇപ്പോഴുള്ളത് ഏകാധിപത്യത്തിന് കീഴിലാണ്. പ്രതിസന്ധി അവസാനിപ്പിക്കാനായി സൈനിക പ്രതിനിധികളുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു

യു.എസിനെ കൂടാതെ കാനഡ, ബ്രസീല്‍, കൊളംബിയ, ബ്രിട്ടന്‍, പാനമ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളാണ് ഒയ്‌ദോയെ പിന്തുണയ്ക്കുന്നത്. റഷ്യ, ചൈന, ബൊളീവിയ, ക്യൂബ എന്നിവര്‍ മഡുറോയെ പിന്തുണച്ചു. വെനസ്വേലന്‍ പ്രതിസന്ധി ശനിയാഴ്ച ചര്‍ച്ച ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയോട് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പെന്‍സ് ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments


Back to top button