Latest NewsInternational

വെനസ്വലയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ മാര്‍പ്പാപ്പയുടെ സഹായമഭ്യര്‍ത്ഥിച്ച് മദൂറോ

കരാക്കസ് : രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ഇതിനോടനുബന്ധിച്ച് പൊട്ടിപുറപ്പെട്ട സംഘര്‍ഷങ്ങളും പരിഹരിക്കാന്‍ മാര്‍പ്പാപ്പയുടെ സഹായെ തേടി വെനസ്വല പ്രസിഡണ്ട് നിക്കോളസ് മദൂറോ. ഈ കാര്യം ആവശ്യപ്പെട്ട് മദൂറോ മാര്‍പാപ്പയ്ക്ക് കത്തുമയച്ചു. യൂറോപ്യന്‍ യൂണിയനുകള്‍ മദൂറേയ്ക്ക് നല്‍കിയ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രസിഡന്റ് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചത്.

നിലവില്‍ രാജ്യത്ത് മദൂറോയെ പിന്തുണയ്ക്കുന്നവരും മദൂറോ വിരുദ്ധരും തമ്മില്‍ സംഘര്‍ഷം പതിവായിരിക്കുകയാണ്. മഡൂറോയുടെ രാജിയാവശ്യപ്പെട്ട് ആയിരങ്ങള്‍ തലസ്ഥാനമായ കാറക്കസിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും പ്രതിഷേധ റാലി നടത്തുകയാണ്. ഇക്കഴിഞ്ഞ മെയില്‍ പ്രതിപക്ഷത്തെ ബഹിഷ്‌കരിച്ചു നടത്തിയ തെരഞ്ഞെടുപ്പില്‍ വിജയിയായതോടെ മഡൂറോ രണ്ടാമതും അധികാരത്തിലേറി. എന്നാല്‍ ,ഫലം അംഗീകരിക്കാന്‍ തയാറാകാതെ പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.

എന്നാല്‍ താന്‍ ഏകാധിപതിയല്ലെന്നും നേരത്തേ പാര്‍ലമന്റെ് തെരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്നും മഡൂറോ അറിയിച്ചു. 2020ലാണ് നിലവിലെ പാര്‍ലമന്റെിന്റെ കാലാവധി അവസാനിക്കുക. മഡൂറോ ഭരണകൂടത്തിന്റെ അവസാനമായെന്ന ആഹ്വാനവുമായാണ് പ്രതിപക്ഷ അനുകൂലികള്‍ റാലിക്കായ് അണിനിരന്നത്. . അതേസമയം, മഡൂറോയെ പിന്തുണച്ചും രാജ്യത്ത് റാലികള്‍ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button