Latest NewsKerala

വീണ്ടും പിൻവാതിൽ നിയമനം; സിവിൽ സപ്ലൈസിന്റെ പേരിൽ പരാതി

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പിൻവാതിൽ നിയമനം. പത്തനംതിട്ട സിവിൽ സപ്ലൈസിന് കീഴിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിലേക്ക് വനിതാ അംഗത്തെ ചട്ടവിരുദ്ധമായി നിയമിച്ചെന്നാണ് പരാതി തസ്തികയിലേക്ക് നിരവധി അപേക്ഷകരുണ്ടായിട്ടും ഇതുവരെ അപേക്ഷ പോലും നൽകാത്തവരെയാണ് നിയമിച്ചിരിക്കുന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു.

ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ ഒഴിവുള്ള വനിതാ അംഗത്തിന്‍റെ തസ്തികയിലേക്ക് 2017 ജൂണിലാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 25 പേരാണ് നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിച്ചത്. എന്നാൽ ഈ പട്ടികയിലില്ലാത്ത എൻ സാജിതാ ബീവിയെ കഴിഞ്ഞ മാസം പ്രസ്തുത തസ്തികയിലേക്ക് നിയമിച്ചു. ജനുവരി 24 ന് ഇവർ ചുമതല ഏറ്റെടുക്കുകയും ചെയ്തു.അപേക്ഷകരുടെ പട്ടികയിലോ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുൾപ്പെടെയുളള നടപടി ക്രമങ്ങളിലോ സാജിതാ ബീവി ഹാജരായിരുന്നില്ല.

സംസ്ഥാന സിവിൽ സ്പ്ലൈസ് ആൻഡ് കൺസ്യൂമർ അഫെയേഴ്സ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയവരുൾപ്പെട്ട ബോർഡാണ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നത്. അനധികൃത നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റ് അപേക്ഷകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button