പാറ്റ്ന: എൻഡിഎ പാളയത്തിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹങ്ങൾക്കെതിരെ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചാ സെക്കുലർ അധ്യക്ഷനുമായ ജിതന്‍ റാം മാഞ്ജി. തന് എന്‍ഡിഎയിലേയ്ക്ക് ഇല്ലെന്ന് മാഞ്ജി വ്യക്തമാക്കി. ബിഹാറിൽ മഹാസഖ്യത്തോടും ആർജെഡി നേതാവ് ലാലു പ്രസാദ് യാദിവനും ഒപ്പമാകും താനെന്നും അദ്ദേഹം അറിയിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ധർണയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് മാഞ്ജി ഉന്നയിച്ചത്, ഇതോടെ അദ്ദേഹം മഹാസഖ്യം ഉപേക്ഷിച്ച് എൻഡിഎയിലേക്ക് തിരികെ പോകുന്നതായി അഭ്യൂഹം പരക്കുകയായിരുന്നു.
അതേസമയം തന്റെ എന്‍ഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മാഞ്ജി വ്യക്തമാക്കി. പാർട്ടിയുടേയും തന്റെയും പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments