കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കളായ സൗഗത റോയ്, സുവേന്ദു അധികാരി എന്നിവർ ബിജെപിയിലേയ്ക്ക്.ഇവർ ഉൾപ്പെടെ അഞ്ച് എംപിമാര്‍ ഏത് നിമിഷവും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാമെന്ന് ബിജെപി നേതാവും എംപിയുമായ അര്ജുന് സിംഗ്.
”ക്യാമറക്ക് മുന്നില്‍ സൗഗത റോയ് തൃണമൂലിന് വേണ്ടി സംസാരിച്ചേക്കാം. പക്ഷേ ക്യാമറ മാറ്റിയാല്‍ അദ്ദേഹം ഞങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കാമെന്നും അര്ജുന് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളില്‍ ബിജെപി ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കും. സുവേന്ദു അധികാരി ബിജെപിയില്‍ ചേരുന്ന ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ കഴിയില്ല. സര്‍ക്കാര്‍ താഴെ വീഴും”- അര്ജുന് സിംഗ് പറഞ്ഞു
Post Your Comments