ന്യൂഡൽഹി; നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഓവർദടോപ് ഭീമൻമാർക്ക് തൽക്കാലം ആശ്വസിക്കാം . ഒടിടി കമ്പനികൾക്ക് രാജ്യത്ത് പ്രവർ്ത്തിക്കാൻ ലൈസൻസ് വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.
ഓൺലൈൻ വീഡിയോ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം വേണമെന്ന് ചൂണ്ടിക്കാട്ടി ഹർജി പരിഗണി്ക്കവെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം കമ്പനികൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ കേന്ദ്ര വാർ്ത്താ വിനിമയ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നും വ്യക്തമാക്കി .
ലൈംഗിക ചുവയുള്ള വീഡിയോകളടക്ം ഇത്തരം പ്ലാറ്റ്ഫോമുകളിൽ ഏറെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ വിധി വന്നതോടെ ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹൈകോടതി ഹർജി തള്ളി.
Post Your Comments