ന്യൂഡൽഹി: 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. അശ്ലീല ഉള്ളടക്കത്തിന്റെ പേരിലാണ് നടപടി. നിരവധി തവണ മുന്നറിയിപ്പ് നൽകിയ ശേഷമാണ് അധികൃതർ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. 19 വെബ്‌സൈറ്റുകൾക്കും 10 ആപ്പുകൾക്കും 57 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പോണോഗ്രഫിക്ക് തുല്യമായ ഉള്ളടക്കമാണ് ഇവരിൽ പലരും നൽകുന്നതെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കമെന്നും കുറ്റം. ഐടി ആക്ട് പ്രകാരമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അൺകട്ട് അഡ്ഡ, ട്രി ഫ്‌ലിക്‌സ്, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷരമാസ്, ഹണ്ടേഴ്‌സ് , റാബിറ്റ്, എക്‌സ്ട്രാമൂഡ്, ന്യൂഫ്‌ളിക്‌സ്, മൂഡ്എക്‌സ്, മോജോഫ്‌ളിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫ്യൂജി, ചിക്കൂഫ്‌ളിക്‌സ്, പ്രൈം പ്ലേ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കാണ് വിലക്കുള്ളത്.
Post Your Comments