KeralaMollywoodLatest NewsNewsEntertainment

ഞങ്ങളുടെ 70 ലക്ഷം രൂപ നഷ്ടപ്പെട്ടു, വെറും 200 രൂപയല്ലേ ഉള്ളൂ അത് എങ്കിലും ചിലവാക്കി കൂടെ: രാജസേനൻ

എന്റെ ഭാര്യക്ക് ഒരു തുണിക്കട ഉണ്ട്

ഒരുകാലത്ത് ഹിറ്റ് ചിത്രങ്ങൾ ഒരുക്കി ആരാധകരെ സ്വന്തമാക്കിയ സംവിധായകൻ രാജസേനൻ അഞ്ചുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഒരുക്കിയ ചിത്രമാണ് ‘ഞാനും പിന്നെ ഞാനും’. സംവിധാനം മാത്രമല്ല ചിത്രത്തിലെ പ്രധാന കഥാപാത്രമായും അദ്ദേഹമെത്തിയിരുന്നു. ഈ ചിത്രം ഒടിടിയിൽ റിലീസ് ആയിരിക്കുകയാണ്. ഇപ്പോഴിതാ, സിനിമ ഒടിടിയില്‍ കാണണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസേനൻ.

read also: അറബിക്കടലില്‍ ഉണ്ടാകുന്ന അതിശക്തമായ ചുഴലിക്കാറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എനിക്ക് രണ്ട് അഭ്യര്‍ത്ഥനകളുണ്ട്. ഒന്ന്, ഞാനും പിന്നെ ഞാനും എന്ന സിനിമ ഒ‌ടിടിയില്‍ നിന്നു തന്നെ കാണണം. അത് കട്ടുകാണുന്ന വലിയ ഒരു വിഭാഗം ഉണ്ട്. ഒരു ലക്ഷം പേരിലധികമാണ് സിനിമ കട്ടു കണ്ടത്. ഞങ്ങളുടെ 70 ലക്ഷം രൂപ നഷ്ടപ്പെട്ടു. പറ്റുവെങ്കില്‍ ഒടിടിയില്‍ തന്നെ കാണണം. വെറും 200 രൂപയല്ലേ ഉള്ളൂ. അത് എങ്കിലും ചിലവാക്കി കൂടെ. രണ്ട്, എന്റെ ഭാര്യക്ക് ഒരു തുണിക്കട ഉണ്ട്. വല്ലപ്പോഴുമൊക്കെ എല്ലാവരും അങ്ങോട്ട് ഒന്ന് ഇറങ്ങണം. സിനിമ ഇല്ലാതിരുന്ന കാലത്ത് പച്ചരി കഴിച്ചത് അതുകൊണ്ടാണ്’- രാജസേനൻ പറഞ്ഞു.

ചുവന്ന നിറത്തിലുള്ള സാരിയുടുത്ത് ആഭരണങ്ങളുമിട്ട് വലിയ വട്ടപ്പൊട്ടുമായി സ്ത്രീവേഷത്തിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി രാജസേനൻ തിയറ്ററുകളിലെത്തിയത് വലിയ ചർച്ചയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button