ഉപഭോക്താക്കൾക്കായി വിവിധ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. പ്രധാനമായും അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ, ഒടിടി പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രീ-പെയ്ഡ് പ്ലാനുകളാണ് അവതരിപ്പിക്കാറുള്ളത്. എന്നാൽ, ഇത്തവണ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കിടിലൻ ആനുകൂല്യങ്ങൾ ഉള്ള ഫാമിലി പ്ലാനാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. എയർടെലിന്റെ 999 രൂപയുടെ ഫാമിലി പ്ലാനിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
999 രൂപയാണ് ഫാമിലി പ്ലാനിന്റെ നിരക്ക്. ഈ പ്ലാനിന് കീഴിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭിക്കുന്നതാണ്. കൂടാതെ, ഒരേസമയം നാല് മൊബൈൽ സിം പ്രവർത്തിപ്പിക്കാൻ സാധിക്കും. മൊത്തം 190 ജിബി ഡാറ്റയാണ് ലഭിക്കുക. ഒരു ഉപഭോക്താവിന് 100 ജിബി ഡാറ്റയും, ശേഷിക്കുന്ന മൂന്ന് ഉപഭോക്താക്കൾക്ക് 30 ജിബി ഡാറ്റ വീതവും ലഭിക്കും. ആമസോൺ പ്രൈമിലേക്ക് 6 മാസമാണ് സൗജന്യ ആക്സസ് വാഗ്ദാനം ചെയ്യുന്നത്. ഇതിനോടൊപ്പം ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസ് ലഭിക്കും.
Also Read: തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും, പ്രത്യേക സർവീസുകൾ ഒരുക്കി കെഎസ്ആർടിസി
Post Your Comments